Ayurvedam-Ashokam

അശോകം:
 ഇന്ത്യ, ശ്രീലങ്ക, ബർമ്മ എന്നിവിടങ്ങളിൽ, സമുദ്ര നിരപ്പിൽ നിന്നും 750 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ധാരാളമായി കാണപ്പെട്ടു വരുന്ന നിത്യ ഹരിത പൂമരമാണ്‌ അശോകം. ആധുനിക സസ്യവർഗ്ഗീകരണപ്രകാരം സിസാൽപിനിയേസീ സസ്യ കുടുംബത്തിൽപ്പെട്ടതും സറാക്ക അശോക (റോക്സ്ബർഗ്)ഡി.വിൽഡ്എന്ന ശാസ്ത്രനാമത്തിലും അശോകം അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Saraca asoca). ദുഃഖത്തെ അകറ്റുന്നതിനാൽശോകനാശം, അശോകം, അപശോകം, വിശോകം എന്നീ പര്യായങ്ങൾ . ഐ. യൂ. സി. എൻ (International Union for Conservation of Nature and Natural Resources IUCN) പ്രകാരം അമിത ചൂഷണം മൂലം വംശനാശ സാധ്യതയുള്ള വൃക്ഷം 6 മുതൽ 9 മീറ്റർ ഉയരത്തിൽ വളരുന്ന വൃക്ഷത്തിന്‍റെ  ഇലകൾക്ക് 15 - 25 സെ. മീ. നീളമുണ്ടാകും, തളിരിലകൾക്ക് ചുവപ്പു നിറമാണ്.
                                             വസന്തകാലത്ത് കൂടുതൽ പുഷ്പിക്കുന്ന സുഗന്ധമുള്ള പൂക്കൾ 7 - 10 സെ. മി. വരെ വിസ്തീർണ്ണമുള്ള കുലകളായി കാണുന്നു.പുഷ്പങ്ങൾ വിരിയുമ്പോൾ കടും ഓറഞ്ച് നിറത്തിൽ ആണ് കാണപ്പെടുക. ക്രമേണ കടും ചുവപ്പാകുന്നു. ഫലങ്ങൾക്ക് 15 - 25 സെ. മി. നീളം, അതിനുള്ളിൽ 4 - 8 ചാര നിറമുള്ള കുരുക്കളും ആണ് കാണപ്പെടുക. ഗൗതമബുദ്ധൻ ജനിച്ചതും,ജൈനമതസ്ഥാപകനായ വർദ്ധമാന മഹാവീരൻ നിർവാണം പ്രാപിച്ചതും, രാമായണത്തിൽ ഹനുമാൻ സീതയെകണ്ടതും അശോകമരച്ചുവട്ടിലാണെന്ന് വിശ്വസിച്ചുവരുന്നു.
                    അശോകത്തിന്‍റെ  ഔഷധഗുണങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീന രേഖ ബി. സി 10 ആം നൂറ്റാണ്ടിൽ രചിച്ചത് എന്ന് വിശ്വസിക്കുന്ന ചരക സംഹിതയിലാണ്. ആയുർവേദഔഷധവർഗ്ഗീകരണപ്രകാരംശിംബികുലത്തിൽ ഉൾപ്പെട്ട ഔഷധസസ്യമാണ് അശോകം. അംഗനപ്രിയ, ശുഭഗ, കാന്താംഗ്രിദോഹദ, മധുപുഷ്പ തുടങ്ങിയ പര്യായങ്ങളെല്ലാം തന്നെ അശൊക വൃക്ഷത്തിന് സ്ത്രീകളും സ്ത്രീരോഗങ്ങളുമായുള്ള ബന്ധം വെളിവാക്കുന്നു.സ്ത്രീകളുടെ പാദസ്പർശം മുലം അശോകം പുഷ്പിക്കുമെന്ന് വൃക്ഷായുർവേദത്തിൽ പറയുന്നു. പദ്മ പുരാണത്തിലും, മത്സ്യ പുരാണത്തിലും, ബ്രഹ്മാവൈവർത്ത പുരാണത്തിലും അശോക മരം സന്തോഷ ദായകമെന്ന് പരാമർശിക്കുന്നു. പ്രേമ ദേവനായ മദനന്‍റെ  വില്ലിലെ അഞ്ചു പുഷ്പങ്ങളിൽ ഒന്ന് അശോക പുഷ്പമാണ്.ശക്തി ആരാധനയിൽദുർഗ്ഗ പൂജ നടത്തുന്നവർ ഒൻപതു തരം ഇലകൾ ഉപയോഗിക്കുന്നതിൽ ഒന്ന് അശോകമാണ്.പൂക്കൾ തടിയോട് ചേർന്നാണ് ഉണ്ടാവുക.
                         അശോകത്തിന്‍റെ  നടീൽ വസ്തു അതിന്‍റെ  വിത്തുകൾ മുളപ്പിച്ചെടുക്കുന്ന തൈകളാണ്‌. ഫെബ്രുവരി - ഏപ്രിൽ മാസങ്ങളിലാണ്‌ വിത്തുകൾ ശേഖരിക്കുന്നത്. ശേഖരിക്കുന്ന വിത്തുകൾ പെട്ടെന്ന് തന്നെ തവാരണകളിൽ പാകുക. ഏകദേശം ഇരുപതു ദിവസം കൊണ്ട് വിത്തുകൾ മുളച്ചു തുടങ്ങും. തൈകൾക്ക് രണ്ട് മൂന്നില പ്രായമാകുമ്പോൾ ഇളക്കി പോളിബാഗുകളിൽ നടാവുന്നതാണ്‌. കാലവർഷാരംഭത്തോടെ തൈകൾ സ്ഥിരമായി നടുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലത്ത് 45 X 45 X 45 സെന്‍റിമീറ്റര്‍ വലിപ്പമുള്ള കുഴികളിൽ മേൽമണ്ണും ജൈവവളങ്ങളും ചേർത്ത് നിറച്ച് നടാം. തോലിന് ഗർഭപാത്രത്തിന്‍റെ  ഉള്ളിലെ ചർമ്മത്തെ ഉത്തേജിപ്പിക്കുവാനുള്ള ശേഷിയുണ്ട്, അതിനാൽ ആർത്തവ കാലത്തുണ്ടാകാറുള്ള വേദനയിൽ നിന്ന് ശമനമുണ്ടാകുവാനും, ഗർഭപാത്രത്തെ ബാധിക്കുന്ന പല രോഗങ്ങളിലും അശോകത്തിൽ നിന്നു നിർമ്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു. പ്രസവാനന്തര രക്തസ്രാവം ശമിപ്പിക്കുവാനുള്ള ആധുനിക ഔഷധമായ മീഥൈൽ എർഗോട്ടമൈൻ, അശോകത്തിൽ നിന്നുല്പാദിപ്പിക്കുന്ന പല ആയുർവേദ ഔഷധങ്ങളും ഒരേ ഫലം നൽകുന്നുണ്ട്. സ്ത്രീ രോഗങ്ങൾക്കു പുറമേ പനി, ആന്തരീക അവയവങ്ങളുടെ വീക്കം, അർശസ്സ്, ത്വക്-രോഗങ്ങൾ എന്നിവയിലും ഔഷധമായുപയോഗിക്കാം..