STORY OF RAMAYANA IN MALAYALAM:
ഭാരതത്തിന്‍റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളില്‍ ഒന്നാണ് രാമായണം. രാമന്‍റെ യാത്ര എന്നാണ് രാമായണത്തിന്‍റെ അര്‍ത്ഥം.വാത്മീകി മഹര്‍ഷി രചിച്ച രാമായണം കാവ്യ രൂപത്തിലുള്ള ആദ്യ കൃതിയാണ് എന്ന് വിശ്വസിക്കപ്പെടുന്നു.അതുകൊണ്ട് രാമായണം ആദ്യമകാവ്യം എന്നും അറിയപ്പെടുന്നു. ധാര്‍മിക മൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനെയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥകളിലൂടെ ധര്‍മ സംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് രാമായണത്തില്‍ നിന്നും നമുക്ക് ലഭിക്കുന്നത്...രാമായണം രചിക്കാനിടയായ സംഭവത്തെക്കുറിച്ചുള്ള ഐതീഹ്യം അനുസരിച്ച് വാത്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ വിരുന്നു വന്ന നാരദ മുനിയോട് വാത്മീകി മഹര്‍ഷി ചോദിച്ചു. ഈ ലോകത്തില്‍ സത്യനിഷ്ഠ , ക്ഷമ, ധൈര്യം, സൗന്ദര്യം,അജയ്യത,ശീലഗുണം എന്നീ ഗുണങ്ങള്‍ അടങ്ങിയ ഏതെങ്കിലും മനുഷ്യന്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി നാരദന്‍ വാത്മീകിക്ക് പറഞ്ഞ് കൊടുത്ത കഥയാണ് രാമകഥ. എല്ലാ ഗുണങ്ങളും ഒരു മനുഷ്യനില്‍ സമ്മേളിക്കുക എന്നത് അസംഭവ്യമാണ്.എന്നാല്‍ ഏറെക്കുറെ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന മനുഷ്യന്‍ ദശരഥ മഹാരാജാവിന്‍റെ മൂത്ത മകന്‍ രാമനാനെന്നും, തുടര്‍ന്ന് രാമകഥ വിശദമായി നാരദന്‍ വാത്മീകിക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.പിന്നീടൊരിക്കല്‍ ശിഷ്യന്മാരുമൊത്ത് വാത്മീകി മഹര്‍ഷി...
|