![]() ആരോഗ്യപരിപാലനത്തിന് ആയുര്‍വേദം നിര്‍ദേശിക്കുന്ന പ്രധാന ഔഷധങ്ങളിലൊന്നാണ് നറുനീണ്ടി അഥവാ നന്നാറി. ആധുനിക കാലത്ത് പലരും മനപ്പൂര്‍വ്വം മറക്കുന്ന ഈ ഔഷധത്തിന്‍റെ ഗുണങ്ങള്‍ ഏറെയാണ്. ത്വക് രോഗങ്ങള്‍ക്കും രക്തശുദ്ധിക്കുമുള്ള ഫലപ്രദമായ ഒറ്റമൂലിയാണ് നറുനീണ്ടി. വാതം, മൂത്രാശയ രോഗങ്ങള്‍, സിഫിലിസ് എന്നിവക്കുള്ള ഔഷധമായ നറുനീണ്ടി ലൈംഗികശേഷി വര്‍ധിപ്പിക്കുവാനും ഉത്തമമാണ്. പിത്തജ്വരത്തിന് ചിറ്റമൃത്, രാമച്ചം,നറുനീണ്ടി, മുത്തങ്ങ, ചന്ദനം എന്നിവ ചേര്‍ത്തു കഷായമുണ്ടാക്കി തേനും പഞ്ചസാരയും മേമ്പൊടി ചേര്‍ത്ത് സേവിക്കുന്നത് ഗുണം ചെയ്യും.നറുനീണ്ടിക്കിഴങ്ങിന്‍റെ പുറംതൊലി കളഞ്ഞ് നല്ലത് പോലെ അരച്ച് നെല്ലിക്കയുടെ വലിപ്പത്തില്‍..
|
![]() വെള്ളരിക്കയുടെ സസ്യനാമം ‘കുകൂമിസ്സാറ്റിവസ്’ എന്നാണ്. ഇത് ‘കുകൂര്‍ ബീട്ടേസിയേ’ എന്ന സസ്യ കുടുംബത്തിന്‍െറ കീഴിലാണ് പൊതുവില്‍ വെള്ളരിക്കയുടെ പുറംതോട് ലേശം തടിച്ചിട്ടാണ് കാണപ്പെടുന്നത്. അതേസമയം അര്‍മീനിയയിലെ വെള്ളരിക്കയുടെ പുറംതോട് വളരെ മൃദുലമാണ്. ‘കേഗിരി’ എന്ന നാമമുള്ള ശ്രീലങ്കന്‍ വെള്ളരിക്കയുടെ പുറംതോടും നേര്‍ത്തതാണ്. വടക്കേ അമേരിക്കയില്‍ ഉല്‍പാദിപ്പിക്കുന്ന ‘മാരാ’ എന്ന ഇനം വെള്ളരി രൂപത്തില്‍ ചെറുതും നിറത്തില്‍ കടുംപച്ചയുമാണ്. ബ്രിട്ടനിലെ ‘സെയിന്‍സ്പെറി’ ഇനത്തില്‍പെട്ട വെള്ളരിയുടെ പുറംതോട് ഉള്‍വശത്തെ മാംസം കാണത്തക്കവിധം കണ്ണാടി പോലിരിക്കും.ത്രിനിപ്പഴം എന്നറിയപ്പെടുന്ന ഒരിനം പഴത്തിന് ഗുണ്ട് വെള്ളരിക്ക എന്നും പറയപ്പെടുന്നു...
|
![]() ഈ സസ്യത്തിന്‍റെ ഇല, പൂവ്, വേര് എന്നിവ ഔഷധ ഗുണമുള്ള ഭാഗങ്ങളാണ്. ചുമ, തുമ്മല്‍, കഫക്കെട്ട് എന്നിവയ്ക്കും, ആസ്മ എന്നിവയ്ക്കും, രക്തം തുപ്പല്‍ , ശ്വാസംമുട്ടല്‍, പനി, ഛര്‍ദി, കഫപിത്ത ദോഷങ്ങള്‍, വായുക്ഷോഭം, വയറുവേദന എന്നിവയെയും ശമിപ്പിക്കാനാണ് ആടലോടകം പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിന്‍റെ വേര് കഷായം വെച്ച് കുടിച്ചാല്‍ കൈ കാലുകള്‍ ചുട്ടു നീറുന്നത് മാറും. ക്ഷയത്തിനും, ബുദ്ധിശക്തിക്കും, രക്തപിത്തത്തിനും നല്ല പ്രതിവിധിയാണ്. ഇലയുടെ നീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമ, ശ്വാസതടസ്സം എന്നിവ ശമിക്കും. ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ആസ്തമക്ക് ശമനം കിട്ടും. ആടലോടക നീരും ജീരകവും പഞ്ചസാരയും ചേര്‍ത്ത്...
|
![]() ശിശുരോഗ സംഹാരിയാണ് പനിക്കൂർക്ക. ചെറിയ കുട്ടികൾക്ക് പനിവന്നാൽ പനിക്കൂർക്കയുടെ നീര് കൊടുത്താൽ മതി.ചെറിയ കുട്ടികളിലെ കുറുകലിനും പനിക്കും പനിക്കൂര്‍ക്കയിലനീര് മുലപ്പാലില്‍ ചേര്‍ത്ത് കൊടുക്കാം. പനിക്കൂർക്കയില വാട്ടിയ നീര് ഉച്ചിയിൽ തേച്ചു കുളിച്ചാല്‍ പനിയും, ജലദോഷവും മാറും കുട്ടികള്‍ക്ക് പനി വന്നാല്‍ പനിക്കൂര്‍ക്കയുടെ ഇലയും, തണ്ടും തീയിൽ വാട്ടി കൈവള്ളയിൽ തിരുമ്മി നീര് നെറുകയിൽ ഒഴിക്കണം. വെള്ളം ചേർക്കരുത്. പനിക്കൂര്‍ക്കയുടെ ഇലയുടെ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ പനി ശമിക്കുകയും ചെയ്യും. ചുമ മാറാൻ പനികൂർക്കയില അല്പം ചൂടാക്കി നീര് എടുത്തു തേൻ ചേർത്ത് ദിവസം മൂന്നു നേരം വീതം മൂന്ന് ദിവസം നൽകുക. ചെറു ചൂട് വെള്ളത്തില്‍ പനിക്കൂര്‍ക്കയില ഞെരടി...
|
![]() വാഴപ്പൂ അഥവാ വാഴചുണ്ട് അല്ലെങ്കില്‍ വാഴക്കൂമ്പിന്‍റെ മരുത്വ ഗുണങ്ങള്‍ :രക്ത ശുദ്ധിക്ക് : ആഴ്ചയില്‍ രണ്ടു ദിവസം വാഴ കൂമ്പു തോരന്‍ വെച്ചോ മറ്റു രീതിയിലോ കഴിച്ചാല്‍ രക്തത്തില്‍ ഉള്ള അനാവശ്യ കൊഴുപ്പുകള്‍ നീങ്ങി രക്ത ശുദ്ധി ഉണ്ടാകും.രക്ത കുഴലില്‍ അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാകും, രക്തത്തിലെ ഓക്സിജന്‍ അളവ് കൂടും .ഇതില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പു സത്ത് രക്തസമ്മര്‍ദ്ധം കുറയും, അനീമിയ നീങ്ങും. പ്രമേഹ രോഗികള്‍ക്ക് രക്തത്തില്‍ ഉള്ള അധിക പഞ്ചസാര നീക്കി കളയാന്‍ ഇതില്‍ അടങ്ങിയിരിക്കുന്ന കശര്‍പ്പ് രസം പ്രയോജനപ്പെടുന്നു .അതു വഴി ഷുഗര്‍ അളവ് കുറയാന്‍ സഹായിക്കുന്നു .ഇന്നത്തെ കാലത്ത് ഭക്ഷണ ക്രമം കൊണ്ടും ദൈനം ദിനം ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങളാലും വയറിന്‍റെ ദഹനശക്തി...
|
![]() "മുളപ്പിച്ച ചെറുപയര്‍ ആരോഗ്യത്തിനു അത്ത്യുത്തമം" പ്രഭാതത്തിലെ വ്യായാമത്തിനു ശേഷം മുളപ്പിച്ച ചെറുപയര്‍ കഴിക്കുന്നതില്‍ ഒരു രഹസ്യമുണ്ട്. ശരീരപോഷണത്തിനുള്ള വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണ് പ്രകൃതി അതില്‍ ഒരുക്കി വെച്ചിരിക്കുന്നത്. സ്റ്റാര്‍ച്ച്, ആല്ബുമിനോയ് എന്നിവ യഥാക്രമം 54, 22 ശതമാനം വീതമാണ് ഇതില് അടങ്ങിയിരിക്കുന്നു. ദേഹത്തിന്‍റെ ഓജസ്സിനും, കഫ-പിത്തങ്ങളെ ശമിപ്പിക്കുന്നതിനും രക്ത വര്‍ദ്ധനവിനും ഈ ധാന്യം അത്യുത്തമമാണ്.നേത്ര രോഗികള്‍ക്കും, മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്കും നല്ലതെങ്കിലും വാതരോഗികള്‍ക്ക് ഹിതമല്ലെന്നാണ് കണ്ടെത്തല്‍. ഫാസിയോളസ് ഔറിസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചെറുപയര്‍ ഇന്ത്യയില്‍ എല്ലായിടത്തും കൃഷി...
|
![]() നമ്മുടെ വീടുകളില്‍ എപ്പോഴും കാണുന്ന ഒന്നാണ് നാരങ്ങ. ശരീരത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണകരമായ ഒരു പഴവര്‍ഗ്ഗമെന്നതുകൊണ്ട് തന്നെ സൗന്ദര്യ പരിപാലനത്തിന് നാരങ്ങയുടെ സ്ഥാനം വളരെ വലുതാണ്. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ചര്‍മ്മത്തിന് ഒരു ബ്ലീച്ചിംഗ് എഫെക്റ്റ് നല്‍കുന്നതാണ്. കൂടാതെ നാരങ്ങവെള്ളം ശരീരത്തിലെ ക്ഷീണം അകറ്റുന്നതിന് ഉത്തമമാണ്. ഇനി നാരങ്ങ കൊണ്ടുള്ള ചില പൊടികൈകള്‍ നോക്കാം. നാരങ്ങാത്തോട് മലര്‍ത്തി കഴുത്തില്‍ തേയ്ക്കുക കഴുത്തിലെ കുറുത്ത പാട് മാറികിട്ടുകയും, കൂടാതെ ചര്‍മ്മത്തിന് മൃദുത്വം ലഭിക്കുകയും ചെയ്യും. രണ്ട് ടീസ്പൂണ്‍ പാലില്‍ ഒരു ടീസ്പൂണ്‍ നാരങ്ങനീരും ഒലിവെണ്ണയും ചേര്‍ത്ത് കാലില്‍ തേയ്ക്കുന്നത് മോരിച്ചില്‍ മാറുന്നതിന് സഹായകമാണ്.മുഖചര്‍മ്മ...
|
![]() ചെമ്പരത്തി സൗന്ദര്യവര്‍ദ്ധനയ്ക്കും ഔഷധമായും മറ്റും ഉപയോഗിക്കുന്നു.നമ്മുടെ തൊടികളിലും പറമ്പുകളിലും മറ്റും സമൃദ്ധമായി വളര്‍ന്ന് പുഷ്പിക്കുന്ന ചെമ്പരത്തിക്ക്, വെള്ളവും വെളിച്ചവുമുള്ളിടത്ത് തഴച്ചു വളരുന്ന ചെമ്പരത്തിക്ക്, പക്ഷേ ഇന്നത്തെ ഓര്‍ക്കിഡിനും ആന്തൂറിയത്തിനുമിടയില്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ഏതാണ്ട് 2200 ഓളം ഇനങ്ങള്‍ ചെമ്പരത്തിയിലുണ്ട്. പല നിറങ്ങളിലു വലുപ്പത്തിലും ചെമ്പരത്തിയുണ്ട് ഹിബിസ്കസ് റൊസാസിനെന്‍സിസ് എന്ന് ശാസ്ത്രീയ നാമം. സംസ്കൃതത്തില്‍ രോഗ പുഷ്പം എന്ന് വിളിക്കുന്ന ചെമ്പരത്തി ആംഗലേയ ഭാഷയില്‍....
|
![]() വളരെയേറെ പഴക്കമുള്ള കൃഷിവിളകളിലൊന്നാണ് ഒരു വാര്‍ഷികസസ്യമായ എള്ള്. എള്ളിനങ്ങള്‍ മുന്നുതരം. വിത്തിന്‍റെ നിറം കറുപ്പ്, വെളുപ്പ്, ചാരനിറം എന്നിവയിലേതെങ്കിലും ആവാം. വെളുത്ത വിത്തില്‍നിന്നും കുടുതല്‍ എണ്ണ ലഭിക്കും. വിതയ്ക്കുന്ന കാലം കണക്കാക്കി, മുപ്പു കുറഞ്ഞത്, ഇടത്തരം മുപ്പുള്ളത്, മുപ്പു കൂടിയത് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. കേരളത്തില്‍ പറമ്പിലും പാടത്തും എള്ളു വിതക്കാറുണ്ട്. പറമ്പില്‍ വിതക്കുന്നതിനെ കരയെള്ളെന്നും പാടത്തു വിതക്കുന്നതിനെ വയലെള്ളെന്നും വിളിക്കുന്നു. ചിങ്ങമാസത്തില്‍ മകം ഞാറ്റുവേലയാണ് കരയെള്ളു വിതക്കാന്‍ പറ്റിയ സമയം. വിത്ത് കുറച്ചേ വേണ്ടു. ഒരു പറ നെല്ലു വിതയ്ക്കുന്ന സ്ഥലത്ത് ഒരു നാഴി എള്ള് എന്നാണ്...
|
![]() ആഗ്നേയ ഗ്രന്ഥിയിലുണ്ടാകുന്ന അർബുദത്തിന് പാവയ്ക്ക നീര് സിദ്ധൗഷധമെന്ന് കണ്ടത്തൽ. ഇന്ത്യയിലെയും ചൈനയിലെയും പരമ്പരാഗത വൈദ്യശാസ്‌ത്രത്തിൽ പ്രമേഹത്തിന് മരുന്നായി പാവയ്ക്ക നീര് ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കി കൊളറാഡോ സർവകലാശാലയിലെ കാൻസർ സെന്‍ററില്‍ ഇന്ത്യൻ വംശജനായ പ്രഫസർ രാജേഷ് അഗർവാളിന്‍റെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ. ആഗ്നേയ ഗ്രന്ഥിയിലുണ്ടാകുന്ന കാൻസർ കോശങ്ങൾ ഗ്ലൂക്കോസിൽ നിന്ന് ഉപാചയത്തിലൂടെ ഊർജം സ്വീകരിക്കുന്നത് തടയാനും അങ്ങനെ അതിന്‍റെ നാശത്തിനും പാവയ്ക്കാ നീരിന് കഴിയുന്നതായി ഗവേഷണത്തില്‍...
|

