Ayurvedam-Green Chilli

കാന്താരി:
കേരളത്തിൽ കറികളിൽ ഉപയോഗിക്കുന്നമുളക് വർഗ്ഗത്തില്‍ പെട്ട ഒരു ചെറിയ ചെടിയാണ്‌ കാന്താരി (ചീനിമുളക് ചെടി). ഇതിന്‍റെ  കായ് കാന്താരിമുളക് എന്നറിയപ്പെടുന്നു. വടക്കൻ കേരളത്തിൽ ഇത് ചീനിമുളക് എന്നാണ് അറിയപ്പെടുന്നത്. ഇത് സാധാരണയായി കേരളത്തിൽ കറികൾക്ക് എരിവ് രസം വരുത്തുവാൻ ചേർക്കുന്നു.Solanaceae എന്ന സസ്യകുടുംബത്തിൽ ഉൾപ്പെട്ട ഇതിന്‍റെ  ശാസ്ത്രീയനാമം Capsicum frutescens എന്നാണ്‌.ഏകദേശം 1 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. വെളുപ്പുകലർന്ന പച്ച നിറത്തോടുകൂടിയ പൂക്കളാണ്‌ ഇതിനുള്ളത്. കായ്കൾക്ക് പച്ച നിറവും പാകമാകുമ്പോൾ ചുവപ്പോ, മഞ്ഞ കലർന്ന ചുവപ്പോ നിറമായിരിക്കും. വളരെയധികം എരിവ് കൂടിയ ഒരു മുളകാണ്‌ ഇതിൽ നിന്നും ഉണ്ടാകുന്നത്.
                                    എരിവിന്‍റെ രാജാവാണെങ്കിലും കാന്താരിയ്‌ക്ക് അവകാശപ്പെടാനുള്ള ഔഷധപ്പെരുമ ഏറെയാണ്. എരിവ് കൂടുന്തോറും ഔഷധമൂല്യവും കൂടുമത്രേ. കാന്താരി രസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാൻ കഴിവുണ്ട്. കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ നിയന്ത്രിക്കും. കൊളസ്‌ട്രോൾ കുറയ്‌ക്കാനും രക്തക്കുഴലുകൾ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. ഉമിനീരുൾപ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹന പ്രക്രിയയെ സഹായിക്കും. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്‍റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനാൽ വേദനസംഹാരിയായി പ്രവർത്തിക്കാൻകാന്താരിക്ക് കഴിയും.
                              വിശപ്പു വർദ്ധിപ്പിക്കാനും, കൊഴുപ്പു കുറക്കാനും കാന്താരിക്കു കഴിവുണ്ടെന്നു പറയപ്പെടുന്നു. ശരീരത്തിലെ കൊളസ്റ്റ്രോളിന്‍റെ അളവിനെ നിയന്ത്രിക്കാനും കാന്താരി ഉപയോഗിക്കാം. രക്തത്തെ നേർപ്പിക്കുന്ന ഘടകങ്ങളും കാന്താരിയിലുണ്ട്. വേണ്ടി ,ഔഷധമായും ഉപയോഗിക്കുന്നു. ' വൈദ്യശാസ്‌ത്രത്തിൽ കാന്താരി വാതരോഗങ്ങൾക്ക് ശമനമുണ്ടാക്കുവാനും അജീർണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന തുടങ്ങിയവ ഭേദപ്പെടുത്തുവാനും ഉപയോഗിച്ചു പോരുന്നുഅവലംബം. കൊളസ്ട്രോൾ കുറയ്ക്കാൻ കാന്താരി ഉപയോഗിക്കുന്നു.
കാന്താരി അരച്ച്‌ സോപ്പ്‌ ലായനിയിൽ കലക്കി കീടനാശിനിയായും ഉപയോഗിക്കുന്നു.

                                       വിറ്റാമിനുകളുടെയും കോപ്പര്‍, അയണ്‍, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ് പച്ചമുളക്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഒരു തവണയെങ്കിലു പച്ചമുളക് കടിക്കാത്തവരുണ്ടാവില്ല. എത്ര എരിഞ്ഞാലും പച്ചമുളക് നമ്മള്‍ ഒഴിവാക്കാറുമില്ല. എന്നാല്‍ വിറ്റാമിനുകളുടെയും കോപ്പര്‍, അയണ്‍, പൊട്ടാസ്യം തുടങ്ങയ മൂലകങ്ങളുടെയും കലവറയാണ് പച്ചമുളകെന്ന് എത്രപേര്‍ക്കറിയാം. നിങ്ങളറിയാത്ത വേറെയും ഗുണങ്ങള്‍ പച്ചമുളകിനുണ്ട്. പച്ചമുളകിന്റെ മറ്റ് ചില ഗുണങ്ങള്‍ പരിചയപ്പെടാം. പച്ചമുളക് വിറ്റാമിന്‍ സിയുടെ ഉറവിടമാണ്. പച്ചമുളക് കഴിക്കുന്നത് നിങ്ങളുടെ ചര്‍മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ധിപ്പിക്കും. വിറ്റാമിന്‍ സിയും നാരുകളും നിറയെ ഉള്ളതിനാല്‍ പച്ചമുളക് കഴിക്കുന്നത് ദഹനം എളുപ്പമാക്കും. ഒപ്പം മുളക് കഴിക്കുമ്പോള്‍ ഉമിനീര്‍ ഉത്പാദനം വര്‍ധിക്കുന്നതും ആഹാരം ശരിയായി ദഹിക്കാന്‍ സഹായിക്കുന്നു. ശരീരത്തിലുള്ള അമിതമായ കൊഴുപ്പ് ഉരുക്കിക്കളയാന്‍ പച്ചമുളക് കഴിക്കുന്നത് ഉത്തമമാണ്. ഇത് വഴി ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തില്‍ പച്ചമുളക് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിലെ ഷുഗര്‍ ലെവല്‍ സ്ഥിരമാക്കിനിര്‍ത്താന്‍ ഇത് സഹായിക്കും