Ayrvedam-Garlic

വെളുത്തുള്ളി:

നമ്മുടെ വീടുകളില്‍ തന്നെയുള്ള പല വസ്തുക്കളും വിവിധതരം രോഗശമനത്തിനായി ഉപയോഗിക്കാവുന്ന ദിവ്യഗുണങ്ങള്‍ ഉള്ളവയാണ് നാം അത് തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. നമ്മുടെ വീടുകളില്‍ എപ്പോഴും കാണുന്ന ഒരു വസ്തുവാണ് വെളുത്തുള്ളി. എന്നാല്‍ അതിന്‍റെ  ഔഷധ ഗുണത്തെപ്പറ്റി നമ്മുക്ക് എത്രത്തോളം അറിയാം. എന്നത് ആണ് വലിയ ചോദ്യം. വെളുത്തുള്ളിയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.വായ് അടയ്ക്കാനും, തുറക്കാനും സാധിക്കാത്ത അവസ്ഥയായ ഹനുസ്തംഭത്തിന് വെളുത്തുള്ളിയും ഇന്തുപ്പും ചേര്‍ത്തരച്ച് ഒരു ഗ്രാം വീതം ദിവസം മൂന്നു നേരം കഴിക്കുകയും അത് പുറമെ പുരട്ടുകയും ചെയ്താല്‍ ആശ്വാസമുണ്ടാകും. വെളുത്തുളളി കുറച്ച് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് നല്ലപോലെ ചതച്ച് ചാറെടുത്ത് സമം പഞ്ചസാരയും ചേര്‍ത്ത് ഓരോ സ്പൂണ്‍ വീതം കഴിച്ചാല്‍ ചുമയും ജ്വരവും ശമിക്കും. വെളുത്തുള്ളി, ശതകുപ്പ, കായം എന്നിവ സമമായെടുത്ത് പൊടിച്ച് ഓരോ ഗ്രാം തൂക്കത്തില്‍ ഗുളികയുരുട്ടി ഓരോ ഗുളിക ദിവസം മൂന്നുനേരം വീതം ചൂടുവെള്ളത്തില്‍ കഴിച്ചാല്‍ വയറുവേദന, വയറു പെരുക്കം, വായുക്ഷോഭം , ഗുല്‍മം എന്നിവയ്ക്ക് ശമനമുണ്ടാകും. ആറു വെളുത്തുള്ളി തൊലി കളഞ്ഞ് ഉരിയപാലില്‍ കാച്ചി ദിവസേന രാവിലെ കഴിച്ചാല്‍ രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും ശമിക്കും.
                                                ചെവി വേദനയ്ക്ക്  രണ്ടു തുള്ളി വെള്ളുത്തുള്ളി നീര് ചെവിയില്‍ ഒഴിക്കുന്നത് നല്ലതാണ്. വെള്ളുത്തുള്ളിയും സമം വിഴാലരിയും പശുവിന്‍റെ പാലില്‍ കാച്ചി കഴിച്ചാല്‍ ക്ഷയം ശമിക്കും. പ്രമേഹ രോഗികള്‍ക്ക് ദഹനക്കുറവും കാല്‍കഴപ്പും ഉള്ളപ്പോള്‍ ഒന്നോ രണ്ടോ വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ ദിവസവും രാവിലെ കഴിക്കണം. വാതരോഗമുള്ളവര്‍ മൂന്ന് ഗ്രാം വെളുത്തുള്ളി ചതച്ചത് പത്ത് ഗ്രാം വെണ്ണ ചേര്‍ത്ത് ദിവസേന കഴിക്കുന്നത് നല്ലതാണ്.