Manu R Muthukattukara
സൗദി എയര്‍ലൈന്‍സ് എയര്‍ ഇന്ത്യക്ക് അടിയാകുമോ..
സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) തിരുവനന്തപുരത്തേക്ക് സര്‍വീസ് തുടങ്ങിയ വിവരം എല്ലാ പ്രവാസി സുഹൃത്തുക്കളും അറിഞ്ഞു കാണുമല്ലോ. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നായി ആഴ്ചയില്‍ 5 സര്‍വീസുകള്‍ ആകും തുടക്കത്തില്‍ ഉണ്ടാവുക. റിയാദില്‍ നിന്ന് മൂന്ന് വിമാനങ്ങളും, ജിദ്ദയില്‍ നിന്ന് രണ്ട് വിമാനങ്ങളുമാകും ഉണ്ടാവുക.ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ സൗദി സമയം പുലര്‍ച്ചെ 4.45-ന് റിയാദില്‍ നിന്ന് തിരിക്കുന്ന സൗദിയ വിമാനം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.00-ന് തിരുവനന്തപുരത്തെത്തും. മടക്കവിമാനം ഉച്ചയ്ക്ക് 1.30- ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് സൗദി സമയം വൈകുന്നേരം 4.05-ന് റിയാദില്‍ തിരികെയെത്തും. ഒക്ടോബര്‍ 30 മുതല്‍ ചൊവ്വാഴ്ച്ച പുറപ്പെട്ട് കൊണ്ടിരിക്കുന്ന വിമാനം എല്ലാ തിങ്കളാഴ്ച ദിവസവും ആയിരിക്കും..
Ayurvedam-Nellikka
നെല്ലിമരത്തിന്‍റെ കായ, വിത്ത്, ഇല, മരത്തൊലി, വേര് ഇവ ഔഷധയോഗ്യമാണ്. നെല്ലിക്കായോടൊപ്പം കടുക്കയും താന്നിക്കയും ചേരുന്ന ത്രിഫല, നെല്ലിക്കാ ധാരാളമായി ചേരുന്ന ച്യവനപ്രാശം എന്നിവ ഇവയില്‍ പ്രസിദ്ധമാണ്. നെല്ലിക്കായുടെ ഗുണങ്ങള്‍ അനവധി ആണ്. നെല്ലിക്കാ രസായനമാണ്, പാചനമാണ്, വിരേചനമാണ്, മൂത്രളമാണ്, വൃഷ്യമാണ്, ത്രിദോഷഹരമാണ്, കൃമിനാശകമാണ്, കഫനാശകമാണ്. പ്രമേഹം, ചുമ, ആസ്ത്മ, നേത്രരോഗങ്ങള്‍, ശൂല, കുടല്‍വ്രണങ്ങള്‍, അമ്ലപിത്തം, ത്വക്-രോഗങ്ങള്‍, പാണ്ഡുത, യകൃത്-രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, പനി, കാമല, വയറിളക്കം, വയറുകടി, അകാലനര, പ്രദരം, കുഷ്ഠം, രക്തപിത്തം തുടങ്ങിയ രോഗങ്ങളിലെല്ലാം ഉത്തമമാണ്.
AYURVEDAM-THYROID
കഴുത്തിന്‍റെ മുന്‍ഭാഗത്ത് ഒരു ചിത്രശലഭം പോലെ ചേര്‍ന്നിരിക്കുന്ന ചെറുഗ്രന്ഥിയാണ് തൈറോയ്ഡ്. 3-4 സെ.മീ. നീളവും 25 ഗ്രാം തൂക്കവും ഇതിനുണ്ടാകും. കാഴ്ചയില്‍ ചെറുതെങ്കിലും ശരീരത്തിലെ പ്രധാന അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനങ്ങളെ തൈറോയ്ഡ് സ്വാധീനിക്കാറുണ്ട്. വളര്‍ച്ചയെയും ശാരീരിക പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന അതിപ്രധാന ഹോര്‍മോണുകള്‍ തൈറോയ്ഡ് ഗ്രന്ഥിയിലാണ് ഉത്പാദിപ്പിക്കുന്നത്.തൈറോയ്ഡ് ഹോര്‍മോണിന്‍റെ അളവിലെ ചെറിയ ഏറ്റക്കുറച്ചിലുകള്‍ പോലും വലിയ മാറ്റങ്ങള്‍ ശരീരത്തിലുണ്ടാക്കും. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോര്‍മോണാണ്.