സൗന്ദര്യവര്‍ദ്ധനയ്ക്കും ഔഷധമായും മറ്റും ഇത് ഉപയോഗിക്കുന്നു.നമ്മുടെ തൊടികളിലും പറമ്പുകളിലും മറ്റും സമൃദ്ധമായി വളര്‍ന്ന് പുഷ്പിക്കുന്ന ചെമ്പരത്തിക്ക്, വെള്ളവും വെളിച്ചവുമുള്ളിടത്ത് തഴച്ചു വളരുന്ന ചെമ്പരത്തിക്ക്, പക്ഷേ ഇന്നത്തെ ഓര്‍ക്കിഡിനും ആന്തൂറിയത്തിനുമിടയില്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്.ഏതാണ്ട് 2200 ഓളം ഇനങ്ങള്‍ ചെമ്പരത്തിയിലുണ്ട്. പല നിറങ്ങളിലു വലുപ്പത്തിലും ചെമ്പരത്തിയുണ്ട് ഹിബിസ്കസ് റൊസാസിനെന്‍സിസ് എന്ന് ശാസ്ത്രീയ നാമം. സംസ്കൃതത്തില്‍ രോഗ പുഷ്പം എന്ന് വിളിക്കുന്ന ചെമ്പരത്തി ആംഗലേയ ഭാഷയില്‍ ഷൂ ഫ്ളവര്‍ എന്ന് അറിയപ്പെടുന്നു.
ചെമ്പരത്തി പൂവില്‍ ബീറ്റ കരോട്ടിന്‍, കാത്സിയം , ഫോസ്ഫറസ്, ഇരുമ്പ്, തയാമിന്‍, റൈബോഫ്ളാവിന്‍, വൈറ്റമിന്‍- സി എന്നിവ അടങ്ങിയിരിക്കുന്നു. ഇതു കാരണം ചെമ്പരത്തി പൂവ് ദാഹശമിനിയിലും ചായയിലും കറികളിലും അച്ചാറുകളിലും ഉപയോഗിക്കുന്നു.ചെടിയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ചൈന, പെറു, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ സ്ത്രീകളുടെ ആര്‍ത്തവ തകരാറുകള്‍ പരിഹരിക്കാന്‍ ചെമ്പരത്തി പൂവ് ഉപയോഗിക്കുന്നു.
സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടി ആണ് ചെമ്പരത്തിഎന്ന ചെമ്പരുത്തി(Hibiscus). ഒരു നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായി ധാരാളം നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും വൈവിധ്യമാർന്ന ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവർണ്ണത്തിന്റെ (പിങ്ക്) വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്. ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്.
പരാഗണത്തെ പറ്റി പരാമർശിക്കുന്ന പാഠപുസ്തകങ്ങളിൽ ലളിതമായ ഒരു ഉദാഹരണമായി ചെമ്പരുത്തി പൂവ് പരാമർശിച്ചു കാണുന്നുണ്ട്. മലേഷ്യയുടെദേശീയ പുഷ്പമായ ഇവയെ ബുൻഗറയ എന്ന് മലായ് ഭാഷയിൽ വിളിക്കുന്നു. മലേഷ്യ, ഫിലിപ്പൈൻസ്, കാമറൂൺ,റുവാണ്ട, ന്യൂസിലാന്‍റിലെ കൂക്ക് ഐലന്റുകൾ മീലനീസ്യയിലെ സൊളമോൻ ഐലന്റുകൾ തുടങ്ങിയ ധാരാളം രാജ്യങ്ങളുടെ തപാൽ മുദ്രകളിൽ വിവിധതരം ചെമ്പരത്തിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നു.ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി താളി കേശസംരക്ഷണത്തിനു തലയിൽ, തേച്ചുകഴുകാറുണ്ട്. ഹൈന്ദവ പൂജകൾക്ക് ഇതിന്‍റെ പുഷ്പം ഉപയോഗിക്കാറുണ്ട്. കഫം,പിത്ത ഹരം. മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും ഉപയോഗിക്കുന്നു.ചെമ്പരത്തിചായ ഹൃദയ രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു. രക്ത സമ്മർദ്ദം, അമിതശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു.
ചെമ്പരത്തി ഇലയുടെ ആരോഗ്യവശങ്ങള്‍.
1.തലമുടിക്ക് സംരക്ഷണം തലമുടിയില്‍ ഉപയോഗിക്കാവുന്ന ഹെയര്‍ കണ്ടീഷണറായി ചെമ്പരത്തി ഉപയോഗിക്കാം. ഇലയും, പൂവിന്‍റെ ഇതളുകളും അരച്ച് ഒരു പ്രകൃതിദത്ത കണ്ടീഷണറായി ഉപയോഗിക്കാം. മുടിക്ക് നിറം കൂടുതല്‍ കിട്ടാനും, താരന്‍ കുറയ്ക്കാനും ഷാംപൂ കൊണ്ട് കഴുകിയ ശേഷം ഇത് ഉപയോഗിക്കുക
2. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ പല രാജ്യങ്ങളിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. വൃക്കത്തകരാറുള്ളവരില്‍ മൂത്രോത്പാദനം സുഗമമാക്കാന്‍ പഞ്ചസാര ചേര്‍ക്കാത്ത ചെമ്പരത്തി ചായ നല്ലതാണ്. മാനസിക സമ്മര്‍ദ്ധം കുറയ്ക്കാനും ചെമ്പരത്തി ചായ ഉപയോഗിക്കപ്പെടുന്നു.
3. ചര്‍മ്മ സംരക്ഷണം ചര്‍മ്മസംരക്ഷണത്തിനുപയോഗിക്കുന്ന ഉത്പന്നങ്ങളിലുള്ള ഘടകങ്ങള്‍ ചെമ്പരത്തിയിലും അടങ്ങിയിട്ടുണ്ട്. പരമ്പരാഗത ചൈനീസ് ഔഷധങ്ങളില്‍ ചെമ്പരത്തിയിലയുടെ നീര് സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് റേഡിയേഷന്‍ ഒഴിവാക്കാനായി ഉപയോഗിച്ചിരുന്നു. കൂടാതെ ചര്‍മ്മത്തിലെ ചുളിവുകള്‍ക്കും മറ്റ് പല പ്രശ്നങ്ങള്‍ക്കും അവര്‍ ചെമ്പരത്തി ഉപയോഗപ്പെടുത്തുന്നു.
4. രക്ത സമ്മര്‍ദ്ധം കുറയ്ക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ധം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്കാന്‍ ചെമ്പരത്തിയുടെ ഇല കൊണ്ടുള്ള ചായ കുടിക്കുന്നത് സഹായിക്കും. സ്ഥിരവും, നിയന്ത്രിതവുമായ ഉപയോഗം ഇതിന് ആവശ്യമാണ്.
5. മുറിവുകള്‍ ഉണക്കാം. ചെമ്പരത്തിയില്‍ നിന്നെടുക്കുന്ന എണ്ണ മുറിവുകള്‍ ഉണക്കാന്‍ ഉപയോഗിക്കുന്നു. ക്യാന്‍സര്‍ മൂലമുള്ള മുറിവുകള്‍ ഉണക്കാനും ഇത് ഫലപ്രദമാണ്. ആരംഭദശയിലുള്ള ക്യാന്‍സറിനാണ് ഇത് ഏറെ ഗുണം ചെയ്യുക. ചെമ്പരത്തി എണ്ണ ഉപയോഗിച്ചാല്‍ മുറിവുകള്‍ വേഗത്തില്‍ ഉണങ്ങും.
6. കൊളസ്ട്രോള്‍ കുറയ്ക്കാം. ദോഷകരമായ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെമ്പരത്തി ഇലകൊണ്ടുള്ള ചായ ഫലപ്രദമാണ്. ധമനികളില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും അതുവഴി കൊള്സ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.
7. ചുമ, ജലദോഷം ചുമ, ജലദോഷം എന്നിവയെ തടയാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി സമൃദ്ധമായി ചെമ്പരത്തി ചായയിലും, മറ്റ് ഉത്പന്നങ്ങളിലുമടങ്ങിയിരിക്കുന്നു. ജലദോഷത്തിന് ശമനം കിട്ടാനും ഇവ സഹായിക്കും
.8. ശരീരഭാരം കുറയ്ക്കാനും, ദഹനത്തിനും ചെമ്പരത്തി ഒരു പ്രകൃതിദത്ത ദഹനസഹായിയായി പ്രവര്‍ത്തിക്കുകയും, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ചെമ്പരത്തി ഇലകൊണ്ടുള്ള ചായ നല്ല ദഹനം നല്കുകയും, അതു വഴി കൊഴുപ്പ് അമിതമായി ശരീരത്തിലടിയുന്നത് തടയുകയും ചെയ്യും.
7. ചുമ, ജലദോഷം ചുമ, ജലദോഷം എന്നിവയെ തടയാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി സമൃദ്ധമായി ചെമ്പരത്തി ചായയിലും, മറ്റ് ഉത്പന്നങ്ങളിലുമടങ്ങിയിരിക്
.8. ശരീരഭാരം കുറയ്ക്കാനും, ദഹനത്തിനും ചെമ്പരത്തി ഒരു പ്രകൃതിദത്ത ദഹനസഹായിയായി പ്രവര്‍ത്തിക്കുകയും, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ചെമ്പരത്തി ഇലകൊണ്ടുള്ള ചായ നല്ല ദഹനം നല്കുകയും, അതു വഴി കൊഴുപ്പ് അമിതമായി ശരീരത്തിലടിയുന്നത് തടയുകയും ചെയ്യും.
9. ആര്‍ത്തവം. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ സ്ഥിരമായി കഴിക്കുന്നത് സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇതു വഴി ശരീരത്തിന്‍റെ ഹോര്‍മോണ്‍ നില സന്തുലിതമാക്കപ്പെടുകയും ആര്‍ത്തവം ക്രമമായി നടക്കുകയും ചെയ്യും.
10. പ്രായത്തിന്‍റെ അടയാളങ്ങളെ തടയാം, ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് ചെമ്പരത്തി. ശരീരത്തിലെ ദോഷകാരികളായ മൂലകങ്ങളെ പുറന്തള്ളാന്‍ ഇതിന് കഴിവുണ്ട്. അതിനാല്‍ ചെമ്പരത്തി ഉപയോഗം വഴി പ്രായം കൂടുന്നത് മൂലമുണ്ടാകുന്ന പല ശാരീരികപ്രവര്‍ത്തനങ്ങളെയും തടഞ്ഞ് ആയുര്‍ദൈര്‍ഘ്യം കൂട്ടാന്‍ ചെമ്പരത്തിക്ക് കഴിവുണ്ട്.







