തൊടുപുഴ: ബോബനും മോളിയും ബൈക്കില്‍ തോടുപുഴയിലേക്ക് വരികയായിരുന്നു.തൊമ്മന്‍കുത്ത് പാലത്തില്‍ എത്തിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ടു പാലത്തിന്‍റെ അരികിലെ തൂണില്‍ ഇടിച്ചതിനെ തുടര്‍ന്ന് ബൈക്കിന്‍റെ പിന്നിലിരുന്ന മോളി തെറിച്ചു പുഴയില്‍ വീണു.രാത്രിയില്‍ ആയിരുന്നു സംഭവം.പുഴയില്‍ വീണ മോളി പുഴയരികില്‍ ഉള്ള പുല്‍ത്തകിടിയില്‍ പിടിച്ചു കിടക്കുകയായിരുന്നു. ഇതു കണ്ടു വന്ന മിക്കു അണ്ണനും പിക്കു അണ്ണനും പുഴയില്‍ ഇറങ്ങി മോളിയെ രക്ഷിക്കാന്‍ ശ്രമിച്ചു.ബോബനണ്ണന്‍ അല്ലാതെ തന്നെ ആരും പിടിക്കേണ്ടെന്നു മോളിയക്കന്‍ പറഞ്ഞു .ബോബണ്ണന്‍ കിണഞ്ഞു ശ്രമിച്ചിട്ടും മോളിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.അവസാനം ഡിങ്കന്‍ ഇടപെട്ടു.മോളിയക്കന്‍റെ പ്രതിഷേധം വക വെക്കാതെ പൊക്കി എടുത്തു എന്നാണ് കഥാസാരം.
ഇനിയും ഫോട്ടോ കാണാം...
വല്ലതും മനസ്സിലായോ...എവിടുന്നു മനസിലാകാന്‍...ഇതു പഞ്ചാബില്‍ നടന്ന സംഭവം ആണ്.തൊടുപുഴയില്‍ രാത്രിയില്‍ നടന്ന സംഭവം ഇത്ര ക്ലിയര്‍ ആയി എങ്ങനെ ഫോട്ടോ എടുക്കാന്‍ കഴിയുന്നു.മാത്രമല്ല ഇവിടെകൊടുത്തിരിക്കുന്ന ന്യൂസ് ഒന്നില്‍ പോലും എങ്ങും ഒരാളുടെ പോലും പേര് പരാമര്‍ശിച്ചിട്ടില്ല.കണ്ടില്ലേ ഇതാണ് മാദ്ധ്യമ ധര്‍മം.തീര്‍ന്നില്ല അടുത്ത കഥ കാണാം...
ഇനിയും തൊമ്മന്‍കുത്തുകാര്‍ പറയുന്നത് എന്താണെന്നു നോക്കാം..
തൊമ്മന്‍കുത്തുകാരായ പ്രദേശവാസികളോട് അന്വേഷിച്ചപ്പോള്‍
അപകടം നടന്നുവെന്നത് സത്യമാണ്. ഒരു ഉസ്താദും ഭാര്യയുമാണ് അപകടത്തില്‍ പെട്ടത്. ‘മനോരമ’ റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ ഒഴുക്കുള്ള വെള്ളത്തിലേക്കല്ല മറിച്ച് പുഴയിലേക്ക് വെള്ളം ഒഴുകിയെത്തുന്ന ഓലിയിലേക്ക് (ചെറിയ കൈത്തോട്) അവര്‍ വീണത്. ഭര്‍ത്താവിന്‍െറ പോലും സഹായം ഇല്ലാതെ ആ സ്ത്രീ കയറിവരുകയും ചെയ്തു. ഇതിനിടെ സ്ഥലത്തത്തെിയ ഒരു കാര്‍ യാത്രക്കാരന്‍ നനഞ്ഞ വസ്ത്രങ്ങളുമായി ഇവര്‍ റോഡിലേക്ക് കയറാന്‍ പ്രയാസപ്പെടുന്നത് കണ്ട് സഹായിക്കണമോ എന്ന് ചോദിച്ചു. അപ്പോള്‍ ഇക്ക ഉണ്ടല്ലോ കുഴപ്പമില്ല എന്ന് അവര്‍ പറയുകയും ചെയ്തു. ഏതോ ഓണ്‍ലൈന്‍ മാധ്യമത്തില്‍ കഥ ചമക്കുന്നവന്‍െറ കുരുട്ടുബുദ്ധിയില്‍ വിരിഞ്ഞ ഈ കഥ തൊമ്മന്‍കുത്തില്‍ പ്രാദേശിക ലേഖകന്‍മാരുള്ള മനോരമയിലും മംഗളത്തിലുമൊന്നും ആദ്യ ദിവസം വന്നില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നത് കണ്ടപ്പോള്‍ ‘ഗുമ്മി’ന് എടുത്തുകൊടുത്തതാകും. വാര്‍ത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാലാകാം മനോരമ വാര്‍ത്ത പിന്‍വലിച്ചിട്ടുണ്ട്. കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലും ഫയര്‍സ്റ്റേഷനിലും തിരക്കിയപ്പോള്‍ അവര്‍ക്ക് ഇങ്ങനെ ഒരു സംഭവത്തെ കുറിച്ച് അറിവ് പോലുമില്ല.
എന്താല്ലേ കഥ...എങ്ങനെയെങ്കിലും മതസ്പര്‍ദ്ധ വളര്‍ത്തി ഒരു സമുദായത്തിന്‍റെ വിശ്വാസങ്ങളെ മറ്റുള്ളവര്‍ക്ക് അധിഷേപിക്കാന്‍ വഴിഉണ്ടാക്കുന്ന മാദ്ധ്യമങ്ങളെ കണ്ടു പിടിച്ചു പൂട്ടിക്കുകയാണ് ആദ്യം വേണ്ടത്.