Ayurvedam-Thazhuthama

തഴുതാമ (തവിഴാമ):
നമ്മുടെ പറമ്പുകളിലും നട്ടു വഴികളിലും യഥേഷ്ടം കാണുന്ന ഒരു അത്ഭുത ഔഷദ സസ്യം ആണ് തഴുതാമ. ഹൃദയത്തേയും വൃക്കയേയും ഒരുപോലെ ഉത്തേജിപ്പിച്ച് പ്രവര്‍‍ത്തനം ത്വരിതപ്പെടുത്താന്‍ കഴിവുണ്ട് തഴുതാമയ്ക്ക്. മൂത്രാശയരോഗങ്ങള്‍ക്കെതിരെ ഒന്നാംതരം മരുന്നാണ് ഇത്. പണ്ടൊക്കെ വീടുകളില്‍ ഇതിന്‍റെ തോരന്‍ വെക്കുമായിരുന്നു. ഇതിന്‍റെ ഗുണവശങ്ങള്‍ അറിയാവുന്നവര്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. തഴുതാമ ഇല ഇട്ടു തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതും ഉത്തമം ആണ്.നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ്‌ തഴുതാമ. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു. സംസ്കൃതത്തിൽ ഇതിനെ പുനർനവ എന്നു വിളിക്കുന്നു.
                                    പ്രധാനമായുംപൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ്‌ സാധാരണ കാണപ്പെടുന്നവ.വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളിൽ വളരെയധികം ഫലപ്രദമാണെന്ന് രാജനിഘണ്ടു എന്ന ഗ്രന്ഥത്തിലും ഹൃദ്രോഗം, മൂലക്കുരു എന്നീരോഗങ്ങൾക്ക് ഫലപ്രദമാണെന്ന്ഭാവപ്രകാശത്തിലും ചരകസംഹിതയിൽ കുഷ്ഠരോഗത്തിനുംചർമ്മരോഗങ്ങൾക്കും ഗുണകരമാണെന്നും പറയുന്നു. ഉറക്ക്മില്ലായ്മ, രക്തവാതം, നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും.കൂടുതലായി അകത്തു ചെന്നാൽ ഛർദ്ദി ഉണ്ടാകും.
                                                     തഴുതാമവേര്‌, രാമച്ചം, മുത്തങ്ങാ കിഴങ്ങ്, കുറുന്തോട്ടിവേര്‌, ദേവദാരം, ചിറ്റരത്ത,ദർഭവേര്‌ എന്നിവകൊണ്ടുള്ള കഷായം തേനും പഞ്ചസാരയും മേമ്പൊടിചേർത്ത് കഴിച്ചാൽ സ്ത്രീകൾക്ക് സംയോഗ സമയത്തും അതിനുശേഷവും യോനിയിലുണ്ടാകുന്ന വേദന ശമിക്കുകയും സംയോഗം ശരിയായി അനുഭവവേദ്യമാകുകയും ചെയ്യും.തഴുതാമവേര്‌, വേപ്പിന്‍റെ തൊലി, പടവലം,ചുക്ക് കടുകരോഹിണി, അമൃത്,മരമഞ്ഞൾത്തൊലി, കടുക്കത്തോട്ഇവകൊണ്ടുള്ള കഷായം നീര്‌, കരൾ രോഗങ്ങൾ, ചുമ, ശ്വാസംമുട്ടൽ, പാണ്ടുരോഗം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.
                                                    വൃത്തിയുള്ള പരിസരത്ത് നില്‍ക്കുന്ന തഴുതാമ തോരന്‍ വെക്കാനായി ഉപയോഗിക്കാം. ഇതിലെ ഇലകളും ഇളം തണ്ട് എടുത്തു നന്നായി കഴുകുക, വെള്ളം നന്നായി കളഞ്ഞ ശേഷം ചെറുതായി അരിയുക. ഇതിലേക്ക് ചിരകിയ തേങ്ങാ, ചതച്ച ഉള്ളി, പച്ചമുളക്/കാന്താരി, മഞ്ഞള്‍പ്പൊടി, പാകത്തിന് ഉപ്പു ഇവ ചേര്‍ത്ത് ഇളക്കുക. കടുക് പൊട്ടിച്ചു ഈ കൂട്ട് വേവിച്ചെടുക്കാം. തഴുതാമ അളവ് കുറവെങ്കില്‍ വേവിച്ച ചെറുപയര്‍ അല്ലെങ്കില്‍ തുവരയും ചേര്‍ക്കാം. വിഷക്കറികള്‍ വാങ്ങി പണവും ആരോഗ്യവും കളയാതെ നമ്മുടെ പഴയ ഭക്ഷണ രീതികളിലേക്ക് നമുക്ക് മടങ്ങാം.