വാഴപ്പൂ അഥവാ വാഴ ചുണ്ട് അല്ലെങ്കില്‍ വാഴ കൂമ്പിന്‍റെ മരുത്വ ഗുണങ്ങള്‍ :
രക്ത ശുദ്ധിക്ക് : ആഴ്ചയില്‍ രണ്ടു ദിവസം വാഴ കൂമ്പു തോരന്‍ വെച്ചോ മറ്റു രീതിയിലോ കഴിച്ചാല്‍ രക്തത്തില്‍ ഉള്ള അനാവശ്യ കൊഴുപ്പുകള്‍ നീങ്ങി രക്ത ശുദ്ധി ഉണ്ടാകും.രക്ത കുഴലില്‍ അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാകും,രക്തത്തിലെ ഓക്സിജന്‍ അളവ് കൂടും .ഇതില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പു സത്ത് രക്ത സമ്മര്‍ദ്ധം കുറയും .അനീമിയ നീങ്ങും.പ്രമേഹ രോഗികള്‍ക്ക് രക്തത്തില്‍ ഉള്ള അധിക പഞ്ചസാര നീക്കി കളയാന്‍ ഇതില്‍ അടങ്ങിയിരിക്കുന്ന കശര്‍പ്പ് രസം പ്രയോജനപ്പെടുന്നു .അതു വഴി ഷുഗര്‍ അളവ് കുറയാന്‍ സഹായിക്കുന്നു .